വിലങ്ങന്‍ കുന്ന്
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് വിലങ്ങൻ കുന്ന്. തൃശ്ശൂർ - കുന്നംകുളം/ഗുരുവായൂർ റോഡ് കുന്നിന്റെ കിഴക്കേ ചരിവിലൂടെ കടന്നു പോകുന്നു. തൃശ്ശൂരിലെ അമല ആശുപത്രിയും സമീപത്താണ്. 80 മീറ്ററോളം പൊക്കമുള്ള ഈ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്