കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

പൊതുജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവരുടെ പങ്കാളിത്തത്തോടെയും നിർദ്ദേശങ്ങളോടെയും അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്ന പ്രധാന നയം

 

ദൗത്യം

 

* കൃഷി അനുബന്ധ മേഖലകളും : പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക ഘടനയിൽ കൃഷിയും അനുബന്ധ മേഖലകളും നിർണായകമായ ഒരു പങ്കുവഹിക്കുന്നു. കോളനി നിലങ്ങളിലെ കൃഷിയിൽ തങ്ങളുടെ പ്രാഗല്ഭ്യം എടുത്തുകാട്ടുന്നവയാണ് പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിലെ മിക്ക പഞ്ചായത്തുകളും ആയതിനാൽ കാലാവസ്ഥാ വ്യതിയാനത്തോടും മറ്റു കീടരോഗമന്യ മൃഗ ആക്രമണങ്ങളോടും പ്രകൃതിദുരന്തങ്ങളോടും പൊരുതി സ്വയം നിലനിൽപ്പിനും മറ്റുള്ളവരുടെ നിലനിൽപ്പിനുമായി കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഒപ്പം എന്നും നിലനിന്നുകൊണ്ട് പദ്ധതികൾ ആഹ്വാനം ചെയ്യുക

* മൃഗസംരക്ഷണവും ക്ഷീരവികസനവും : ക്ഷീരവികസനത്തിന്റെ ക്ഷീരവികസനത്തിന്റെയും കർഷകരുടെയും പുന്നമനത്തിനായി പ്രവർത്തിക്കുന്നതിനോടൊപ്പം ശുദ്ധവും ആരോഗ്യകരമായ പാലുൽപന്നങ്ങളുടെ വർദ്ധനവിലൂടെയും പുഴക്കൽ ബ്ലോക്കിലെ പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി ശ്രമിക്കുക 

* പ്രാദേശിക സാമ്പത്തിക വികസനം ചെറുകിട വ്യവസായം:  ഒരു പ്രദേശത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്നതിനായി അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം സാമൂഹ്യപരമായും സാമ്പത്തികപരമായും ഉയരേണ്ടത് അത്യാവശ്യമാണ് സാമ്പത്തിക വികസനത്തിന് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് ഇത്തരത്തിലുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള വ്യവസായിക സൗഹൃദ അന്തരീക്ഷം ഒരുക്കി കൊടുക്കുന്നതിൽ ഒരുക്കിക്കൊടുക്കുക വഴി ജനങ്ങൾക്ക് കൂടുതൽ വരുമാനം മാർഗ്ഗമുള്ള മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാനും അതുവഴി ജീവിത നിലവാരം ഉയർത്തിക്കൊണ്ടു വരാനും സാധ്യമാക്കുക

*സാമൂഹ്യക്ഷേമം വനിതാ വികസനം: കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യപരവും സാമ്പത്തിക സാമ്പത്തികവുമായ സ്ഥിതിവിശേഷം ഉയർത്തിക്കൊണ്ട് ശരിയായ രീതിയിലുള്ള വ്യക്തിത്വ വികസനവും സാമൂഹ്യപദവും പദവി ഉയർത്തുന്നതിനുള്ള ഉദ്ദേശലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുക. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ പ്രായമായവർ കുട്ടികൾ ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയും അവരുടെ ഉന്നമനത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുക

 

സമുചിതം - പുഴയ്ക്കല്‍ ബ്ലോക്ക്‌ പഞ്ചായത്ത്