പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ , അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വാർഷിക പരിപാലനം ഏറ്റെടുക്കാൻ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ..............അവസാന തീയതി : 27/10/2026
അടാട്ട് പാടം

അടാട്ട്  ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ചരിത്രപരവുമായ ഒരു നെൽവയൽ പ്രദേശമാണ് അടാട്ട് പാടം (അടാട്ട് കോൾപ്പാടം). പ്രകൃതിഭംഗിയാൽ സമ്പന്നമായ ഈ പ്രദേശം ഇന്ന് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പുല്ലഴി -അടാട്ട് റോഡിലുള്ള 'അടാട്ട് പാടം വ്യൂ പോയിന്റ്' വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കാണാനും ഗ്രാമീണ ഭംഗി ആസ്വദിക്കാനുമായി നിരവധി ആളുകളെ ആകർഷിക്കുന്നു.ഹരിതാഭമായ കോൾ പാടങ്ങളുടെ വിദൂര കാഴ്ചകളും ശാന്തമായ അന്തരീക്ഷവും ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ സ്ഥലമാണിത്

Adat Paddy Fields